ഗോസായികുന്ന്

വടകര കൈനാട്ടിക്ക് സമീപത്തെ ഗോസായിക്കുന്നിലാണ് വര്‍ക്കല ബീച്ചിനോട് സാമ്യമുള്ള ക്ലിഫ് ക്ലാഴ്ചകളുള്ളത്. ഗോസായിക്കുന്നിന് മുകളിൽക്കയറി പടിഞ്ഞാറ് ദിശയിലേക്ക് നോക്കുമ്പോൾ ഒരു കടലിരമ്പം കേള്‍ക്കാം. അത് തേടി കുറച്ചങ്ങു ചെന്നു നോക്കുമ്പോൾ താഴെ കാണുന്നത് കടൽത്തീരത്തിന്റെ വിശാലമായ ദൃശ്യമാണ്. തെങ്ങിൻതോപ്പുകൾക്കു നടുവിലൂടെ കിടക്കുന്ന കടലും നിർത്താതെ വീശിയടിക്കുന്ന കടൽക്കാറ്റും ഇവിടെനിന്നാസ്വദിക്കാം

ഗോസായികുന്ന്