സ്ഥാപന ചരിത്രം

      ചോറോട് ഗ്രാമപഞ്ചായത്ത് എന്ന പേരിലറിയപ്പെടുന്ന നമ്മുടെ ഗ്രാമപഞ്ചായത്ത് ചോറോട് വൈക്കിലശ്ശേരി മുട്ടുങ്ങൽ എന്നീ റവന്യൂ വില്ലേജുകൾ ചേർന്നതാണ്.  എന്നാൽ ആദ്യകാലത്ത് മുട്ടുങ്ങൽ ചോറോട് പഞ്ചായത്തില്‍ ഉൾപ്പെട്ടിരുന്നില്ല പ്രദേശത്ത് അക്കാലത്തെ വികസനപ്രവർത്തനങ്ങൾ ഡിസ്ട്രിക്ട് ബോർഡിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടന്നിരുന്നത്.  ചോറോട് വൈക്കിലശ്ശേരി വില്ലേജുകൾ ചേർന്ന ചോറോട് പഞ്ചായത്ത് 1945 ഡിസംബർ 23 നാണ് നിലവിൽ വന്നത്.  അന്ന് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിലെ അധ്യക്ഷനെ ബെഞ്ച് മജിസ്ട്രേറ്റ് എന്നായിരുന്നു വിളിച്ചിരുന്നത്. പീടികക്കണ്ടി രാമന്‍ നമ്പ്യാറായിരുന്നു ആദ്യത്തെ ബെഞ്ച് മജിസ്ട്രേറ്റ്. 5 പേരായിരുന്നു പഞ്ചായത്തിൽ ഉണ്ടായിരുന്നത്.
  ജനങ്ങൾ കൈപൊക്കി വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പ് രീതി നിലവിൽ വന്നു. അങ്ങനെ നിലവിൽ വന്ന ആദ്യത്തെ പഞ്ചായത്ത് പ്രസിഡൻറ് ആണ് വി സുകുമാരനും ആഴാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയും ചോറോട് ഗ്രാമപഞ്ചായത്തിലെ ആദ്യകാല വികസനത്തിനുവേണ്ടി ഒട്ടേറെ ത്യാഗങ്ങളും കഷ്ടനഷ്ടങ്ങളും ഉണ്ടായിരുന്നു. വി സുകുമാരൻ ഒരിക്കൽക്കൂടി പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുക്കയുണ്ടായി. 1963-ലാണ് ചോറോട് പഞ്ചായത്ത് പരിധിയിൽ മുട്ടുങ്ങൽ കൂടി ഉൾപ്പെടുത്തിയത്. അങ്ങനെ 1963 ല്‍ ഇന്ന് കാണുന്ന  ചോറോട് ഗ്രാമപഞ്ചായത്ത് പ്രദേശം ഉൾപ്പെട്ട ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നു.  ഒമ്പതംഗ ഭരണസമിതിയെ 1963 തിരഞ്ഞെടുക്കുകയും വി പി ഗോപാലന്‍ മാസ്റ്റര്‍ പ്രസിഡന്‍റും, ആര്‍ എം അബ്ദുളള വൈസ് പ്രസിഡണ്ടുമായ ഭരണസമിതി നീണ്ട 16 വർഷം നിലനിന്നു പ്രവർത്തിച്ചു.  

 

      അതിനുശേഷം 1979ലാണ് തിരഞ്ഞെടുപ്പ് നടത്തിയത് . എം ദാസൻ പ്രസിഡണ്ടും എം രാധാകൃഷ്ണൻ മാസ്റ്റർ വൈസ് പ്രസിഡണ്ടും ആയിട്ടുള്ള 10 അംഗ ഭരണസമിതി 1984 വരെ അഞ്ച് വർഷക്കാലം ഭരണം നടത്തി . പിന്നീട് മൂന്ന് വർഷത്തോളം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇല്ലായിരുന്നു. 1987ലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത് 12 വാർഡുകളാണ് ഉണ്ടായിരുന്നത് .

ടി വി ബാലൻ മാസ്റ്റർ പ്രസിഡൻറ് എം കെ ഗോപാലൻ വൈസ് പ്രസിഡണ്ടും ആയിരുന്ന ഈ ഭരണസമിതി 1994 പിരിച്ചു വിടുകയുണ്ടായി.  തുടർന്ന്  1995 നടന്ന തിരഞ്ഞെടുപ്പിൽ കുഞ്ഞപ്പൻ മാസ്റ്റർ പ്രസിഡൻറ് കെ എം നാരായണന്‍ വൈസ് പ്രസിഡൻറ് പുതുതായി രൂപീകരിച്ച ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രശേഖരൻ മാസ്റ്റർ ഭാരവാഹിയുമടങ്ങുന്ന 13 അംഗ ഭരണ സമിതി നിലവിൽ വന്നു. അഞ്ചുവർഷ കാലാവധിക്ക് ശേഷം 2000 ഒക്ടോബർ 3 ന് ടി വി ബാലന്‍ മാസ്റ്റർ പ്രസിഡൻറ്റും, കെ എം നാരായണന്‍ വൈസ് പ്രസിഡണ്ടറ്റും,  കെ രാഘവൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, എന്‍ ടി ഷാജി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയി 17 അംഗ ഭരണസമിതി നിലവിൽ വന്നു. ഈ ഭരണസമിതിയുടെ കാലാവധി 2005 ഒക്ടോബർ മാസം അവസാനിക്കുകയും. കെ എസ് പ്രേമ കുമാരി ടീച്ചർ പ്രസിഡണ്ടായും ഇ ശ്രീധരൻ വൈസ് പ്രസിഡണ്ടായും കെ രാഘവൻ വികസനകാര്യ സ്റ്റാൻഡിങ് ചെയർമാനും, ടി എം രാജൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ 20 അംഗ ഭരണ സമിതി നിലവിൽ വരികയും 2000 ഒക്ടോബർ 2 വരെ അധികാരത്തിൽ നില്‍കുയും ചെയ്തു.  2010 നവംബർ ഒന്നിന് എ അബൂബക്കർ പ്രസിഡണ്ട് കെ പി ഗിരിജ  വൈസ് പ്രസിഡന്‍‌ററ്റും ടി എം രാജൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും , കെ സുജ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും,  പി കെ നാരായണൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും 21 അംഗ ഭരണസമിതി പ്രവർത്തിച്ചിരുന്നു. 

        2015 മുതല്‍ 2018 വരെ പ്രസിഡന്‍റ് നളി നി കെ കെയും, വൈസ് പ്രസിഡന്‍റ് ഒ എം അസീസ് മാസ്റ്ററും, കെ തുളസി വികസനകാര്യ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍പേഴ്സണായും, വി സി ജമീല ക്ഷേമകാര്യ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍പേഴ്സണായും, കെ രേവതി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംങ് ചെയര്‍പേഴ്സണായുമുളള ഭരണസമിതി അധികാരത്തില്‍ വരികയും, എന്നാല്‍ 2018ല്‍ ചില രാഷ്ട്രീയ പരമായ കാരണങ്ങളാല്‍ വിജില അമ്പലത്തില്‍ പ്രസിഡന്‍റായും കെ കെ തുളസി വൈസ് പ്രസിഡന്‍റായും റീജ പി കെ വികസനകാര്യ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍പേഴ്സണായും വി സി ജമീല ക്ഷേമകാര്യ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍പേഴ്സണായും കെ രേവതി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംങ് ചെയര്‍പേഴ്സണായുമുളള ഭരണസമിതി 2020 നവംബര്‍ മാസം കാലാവധി പൂര്‍ത്തിയാക്കി.