ഹരിത കര്‍മ്മ സേന
ചോറോട് ഗ്രാമപഞ്ചായത്തില്‍ 21 വാര്‍ഡുകളില്‍ 4 തീരദേശ വാര്‍ഡുകളാണ് ഉളളത്. സ്ഥല പരിമിതിയും ശാസ്ത്രീയ സംസ്കരണ സംവിധാനത്തിന്റെ അഭാവവും മാലിന്യം അശാസ്ത്രീയമായി കൈകാര്യ ചെയ്യുന്ന രീതിയിലേക്ക് സമൂഹത്തെ എത്തിച്ചു കൊണ്ടിരിക്കുന്നു എന്ന ബോധത്തിലാണ് 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന പൊതു തത്വത്തെ സാമൂഹ്യ ബോധമാക്കി മാറ്റുന്നതിനും ഒരു ശുചിത്വ സംസ്കാരം രൂപപ്പെടുത്തി എടുക്കുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്ത് മുന്‍കൈ എടുത്തത്. ഇതിന്റെ ഭാഗമായി 2017 മുതല്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു.ഇതിലൂടെ മുഴുവന്‍ വീടുകളിലേയും, സ്ഥാപനങ്ങളിലേയും അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്കരികരിക്കുന്നതിനുളള സംവിധാനം ഒരുക്കി നല്കി. അതോടൊപ്പം തന്നെ ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിന് വേണ്ടി മുഴുവന്‍ വീടുകള്‍ക്കും ഉപാധികള്‍ ഗ്രാമപഞ്ചായത്ത് നടത്തി വരുന്നു.
അതിദരിദ്രര്‍, അഗതി കുടുംബങ്ങളുടെ യൂസര്‍ ഫീ പഞ്ചായത്ത് വഹിച്ചു കൊണ്ടും മുഴുവന്‍ വീടുകളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ ഫീ ശേഖരിക്കുന്നതിന് ഹരിതകര്‍മ്മസേനയ്ക്ക് സാധിച്ചിട്ടുണ്ട്.