പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിച്ചിരിക്കുന്നു.

ഷൈജി പ്രമോദ്

പ്രസിഡന്‍റ്

അജിത വിനോദന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജിതകുമാരി സി കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചന്ദ്രന്‍ കെ പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനുശ്രീ സി വി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗീത കെ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ വടകര ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ ചോറോട് വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചോറോട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 12.75 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഒഞ്ചിയം, ഏറാമല പഞ്ചായത്തുകള്‍, തെക്ക് വടകര മുനിസിപ്പാലിറ്റി, പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് ഏറാമല, വില്ല്യാപ്പള്ളി പഞ്ചായത്തുകള്‍ എന്നിവയാണ്. പൊതു വിവരങ്ങള്‍ജില്ല    :    കോഴിക്കോട്താലൂക്ക്    :    വടകരബ്ലോക്ക് പഞ്ചായത്ത്    :    വടകരഅസംബ്ലി നിയോജക മണ്ഡലം    :    വടകര    വിസ്തൃതി    :    12.75 ച.കി.മിവാര്‍ഡുകള്‍    :    21ജനസംഖ്യ    :    38245സ്ത്രീകള്‍...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

സവിശേഷമായ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് കേരളത്തിന്‍റേത് ഇന്ത്യയുടെ തെക്കു പടിഞ്ഞാററ്റത്ത് അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയില്‍‍ കിടക്കുന്ന കൊച്ചു സംസ്ഥാനമാണ് കേരളം. കാലാവസ്ഥയും ഭൂപ്രകൃതിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂപ്രകൃതിക്കനുസരിച്ച് മലനാട്, ഇടനാട്, തീര പ്രദേശം എന്നിങ്ങിനെ കേരളത്തെ വിഭജിക്കാവുന്നതാണ്. അതനുസരിച്ച് തീര പ്രദേശത്ത് കിടക്കുന്നതാണ് റെയില്‍വേയും നാഷണല്‍ ഹൈവേയും കിഴക്കും പടിഞ്ഞാറുമായി വിഭജിച്ചിരിക്കുന്ന വടക്കെ മലബാറിന്‍റെ ഭാഗമായ ചോറോട് ഗ്രാമ പഞ്ചായത്ത്. യഥാര്‍ത്ഥത്തില്‍ തീര പ്രദേശത്തില്‍ ഉള്‍പ്പെടുന്നതാണെങ്കിലും ഇടനാടിന്‍റേതായ അംശങ്ങളും നമുക്ക് ചോറോട് ഗ്രാമ പഞ്ചായത്തില്‍ കാണാവുന്നതാണ്. 

കൂടുതൽ വായിക്കുക